ആരോഗ്യ ഇൻഷുറൻസ് വൻ മാറ്റങ്ങളും അഴിച്ചുപണിയും നടത്തുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി.
എല്ലാവർക്കും പോളിസി കവറേജ് ഉറപ്പുവരുത്തുകയാണ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രധാന ലക്‌ഷ്യം. പ്രായപരിധി എടുത്തുകളയുക, ഇല്ലാവിധ ചികിത്സാ രീതികളുകൾക്കും പോളിസി കോവേജ് നൽകുക തുടങ്ങിയ നിർദേശങ്ങൾ അതോറിറ്റി എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും നൽകിയിരിക്കുന്നു.
എല്ലാവിധ നൂതന ചികിത്സ രീതികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. ഹോസ്‌പിറ്റലൈസേഷന് മാത്രമേ ഇൻഷുറൻസ് ലഭിക്കൂ എന്ന രീതി മാറ്റണം. നൂതന സാങ്കേതിക വിദ്യകൾ വഴി ഓപ്പറേഷനും മറ്റും മണിക്കൂറുകൾക്കുള്ളിൽ നടത്തി രോഗിയെ ഡിസ്ചാർജ് നൽകുന്ന രീതി നിലവിലുള്ള സാഹചര്യത്തിൽ ഒരുദിവസം ഹോസ്പിറ്റലിൽ താമസിക്കണം എന്ന രീതി മാറ്റിയെ മതിയാകൂ. ഇത്തരം ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടണം.
പോളിസി കയ്യിൽ കിട്ടി ഉപാധികളും മറ്റും സ്വീകാര്യമല്ലെങ്കിൽ പോളിസി 30 ദിവസത്തിനുള്ളിൽ ക്യാൻസൽ ചെയ്യാനും കൊടുത്ത പണം തിരികെ നൽകാനും കമ്പനികൾ തയ്യാറാകണം. അതുപോലെ 7 ദിവസത്തെ നോട്ടിസ് നൽകി നിലവിലുള്ള പോളിസി റദ്ദാക്കി പണം തിരികെ ആവശ്യപ്പെടാനും പോളിസി ഉടമകൾക്കാവും.
ക്ലെയിം ഉണ്ടായിരിക്കുന്ന അവസ്ഥയിൽ നിലവിലെ പോളിസി പുതുക്കാൻ പല കമ്പനികളും തയ്യാറാകാത്ത സാഹചര്യം ഇനി നടക്കില്ല.
നിലവിലുള്ള പോളിസികൾ എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി പുതിയ പോളിസികളിലേക്കു ഇനി മാറ്റാനും സാധിക്കും.
പോളിസി പുതുക്കാൻ മറന്നുപോകുന്ന സാഹചര്യത്തിൽ പ്രീമിയം അടയ്ക്കുന്ന രീതി നോക്കി 30 ദിവസം വരെ പുതുക്കാൻ അനുവദിക്കണം.
എല്ലാ കേസുകളിലും ക്യാഷ്‌ലെസ്സ് സേവനം നൂറു ശതമാനവും നൽകിയിരിക്കണം.
ഏതു ഹോസ്‌പിറ്റൽ, ഏതുതരം ചികിത്സ എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.
ഡിസ്ചാർജ് ആയാൽ പരമാവധി മൂന്നു മണിക്കൂറിനുള്ളിൽ ക്ലെയിം സെറ്റിൽ ചെയ്യണം.
കൃത്യമായി 5 വർഷം മുടങ്ങാതെ പ്രീമിയം അടച്ചവർക്കു പോളിസി പുതുക്കുന്നതിനോ ക്ലെയിം നൽകുന്നത് നിരസിക്കാനോ കമ്പനികൾക്ക് ആകില്ല.
ഇങ്ങനെ ഇൻഷുറൻസ് കമ്പനികൾക്ക് മൂക്കുകയർ ഇട്ടിരിക്കുകയാണ് റെഗുലേറ്ററി അതോറിറ്റി. ഇതുസംബദ്ധമായ സർക്കുലറുകളും അതോറിറ്റി എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും നൽകിക്കഴിഞ്ഞു.