ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ക്കൊപ്പം നിന്ന് സ്പാം കോളുകൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ടെലികോം സർവീസ് ദാതാക്കളും ഒരുങ്ങുന്നു.
എന്നും അനാവശ്യമായി വരുന്ന സ്പാം കോളുകൾ എല്ലാവർക്കും. ഒരു ശല്യം തന്നെയാണ്.
അനവസരങ്ങളിൽ കയറിവരുന്ന ഇത്തരം കോളുകൾ എന്നും ഒരു തലവേദന തന്നെയാണ്. ഇത്തരം കോളുകൾക്ക് തടയിടാൻ ട്രായ് മുന്നിട്ടിറങ്ങിയിരുന്നു. അവർ ടെലികോം കമ്പനികൾക്കു ഇതു തടയുന്നതിനുവേണ്ടിയുള്ള നിർദേശവും കൊടുത്തിരുന്നു.
ഇപ്പോൾ ഗൂഗിൾ ആപ് സ്റ്റോറിൽ TRAI DND എന്ന പേരിൽ ഒരു ആപ് വന്നിട്ടുണ്ട്. ഇത് ഡൌൺലോഡ് ചെയ്ത് സ്പാം കോളുകൾ വരുന്നത് നോക്കി അത് റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്.
ഇപ്പോൾ ടെലികോം സർവീസ് സേവന ദാതാക്കൾ സ്പാം കോളുകൾക്ക് എതിരായി മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ ആദ്യപടിയായി എയർ ടെൽ രാജ്യത്തെ എല്ലാം ടെലികോം സർവീസ് പ്രൊവിഡമാർക്കു ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി കൂട്ടായ സഹകരണവും സമീപനവും വേണമെന്ന് ആവശ്യപ്പെട്ടു കത്തെഴുതിയിരിക്കുകാണ്.
അംഗീകാരമില്ലാതെ സ്പാം കോളുകൾ ചെയ്യുന്ന അമ്പതിലേറെ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുകയും ഇത്തരം കോളുകൾ ചെയ്യുന്ന 2 .75 ലക്ഷത്തിലേറെ നമ്പറുകൾ റദ്ധാക്കിയതായും ട്രായ് അടുത്തയിടെ അറിയിക്കുകയുണ്ടായി.