797 രൂപയ്ക്കു 300 ദിവസം സിംകാർഡ് ആക്ടീവായി നിൽക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ
സിം കാർഡിന്റെ വാലിഡിറ്റി പ്രശ്നത്തിന് പരിഹാരവുമായിട്ടാണ് ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങൾ 797 രൂപയുടെ ബിഎസ്എൻഎൽ റീചാർജ് ചെയ്താൽ 60 ദിവസത്തേക്ക് 2 ജിബി ദിവസേന ഡാറ്റയും 100 എസ് എം എസുകളും പിന്നെ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ്. 60 ദിവസത്തിനുശേഷം ബാക്കിയുള്ള 240 ദിവസം ഇൻകമിങ് കോളുകൾ ലഭ്യമായിരിക്കും. മറ്റുള്ള സേവനങ്ങൾ വേണാമെങ്കിൽ ടോപ്അപ്പ് പ്ലാനുകൾ ഉപയോഗിക്കേണ്ടതായി വരും.
ഏകദേശം 10 മാസത്തോളം സിം കാർഡുകൾ ആക്ടിവേറ്റായി നിർത്താൻ കഴിയുന്നതിനാൽ ഉപഭോക്താക്കൾക്ക് വളരെ സൗകര്യം ഉണ്ടാകുന്ന ഒരു പ്ലാനായി ഇതിനെ എല്ലാവരും നോക്കിക്കാണുന്നു.
മറ്റുള്ള കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഉപഭോക്താക്കളെ ആകർഷിച്ചു തങ്ങളുടെ വിപണി നിലനിർത്താനായുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എൻഎൽ .