തങ്ങളുടെ സ്വന്തം പൗരന്മാർക്ക് മാത്രമായി പ്രധാനപ്പെട്ട ജോലി മേഖലകൾ നല്കുന്നതിനായുള്ള പ്രമേയവുമായി ഒമാൻ ഭരണകൂടം
പ്രവാസികൾക്ക് വൻ തിരിച്ചടി ഉണ്ടാക്കുന്ന തരത്തിൽ ഒമാനി പൗരന്മാർക്ക് മാത്രമായുള്ള സ്വദേശി തൊഴിൽ വൽക്കരണ പ്രമേയവുമായി ഒമാൻ മന്ത്രിസഭ മുന്നോട്ടു പോകാൻ തീരുമാനിച്ചതായി വാർത്ത.
ഒമാനി പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ചിരിക്കുന്ന തൊഴിലുകളുടെ പട്ടിക ഉടൻ പുറത്തിറക്കും എന്നാണ് അറിയുന്നത്. വിവിധ തരത്തിലുള്ള മാനേജർ തസ്തികകൾ, ടെക്നോളജി, എൻജീനിയറിംഗ്, ഹോട്ടൽ മാനേജ്‌മന്റ് തുടങ്ങിയ പല തസ്തികകളിലും ഇനി ഒമാനി പൗരന്മാർക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളു.
മലയാളികൾ അടക്കമുള്ള വിദേശ ജോലിക്കാർക്ക് വലിയ തിരിച്ചടിയായിരിക്കും ഈ പുതിയ തീരുമാനം കൊണ്ട് ഉണ്ടാകാൻ പോകുന്നത്.