ടെലികോം കമ്പനികൾ നിരക്കുകൾ കൂട്ടിയപ്പോൾ നിരക്ക് കുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് പുറത്തുവന്ന ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കൂടിവരുന്നതായി വാർത്ത.
ജിയോ, എയർടെൽ, വി തുടങ്ങിയ കമ്പനികൾ വർധിപ്പിച്ച നിരക്കുകൾ കാരണം ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോകലുകൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ കുറഞ്ഞ നിരക്കുകൾ അവതരിപ്പിച്ചു മുന്നോട്ടു വന്ന ബിഎസ്എൻഎൽ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചു ജൂലൈ മാസത്തിൽ 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്‌എന്‍എൽ പുതുതായി കരസ്തമാക്കിയിരിക്കുന്നതു.
കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായി ബിഎസ്എൻഎൽ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ പെടാപാട് പെടുകയായിരുന്നു. 4ജി വൈകിയതും നെറ്റ്‌വര്‍ക്കിന്‍റെ വേഗമില്ലായ്‌മയും ബിഎസ്‌എന്‍എല്ലില്‍ നിന്ന് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂട്ടിയിരുന്നു.
എന്നാൽ ഇപ്പോൾ മറ്റു ടെലികോം സേവന ദാതാക്കളുടെ ഉപഭോക്താക്കൾ കൊഴിഞ്ഞുകൊണ്ടിരിക്കുകയും അവർ ബിഎസ്എൻഎൽ തിരഞ്ഞെടുക്കുകയും ചെയ്യന്ന കാഴ്ചയാണ് കാണുന്നത്.
നിലവിലെ സാഹചര്യത്തിൽ ജിയോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതുക്കിയ നിരക്കുകൾ കുറയ്ക്കുകയോ അല്ലെങ്കിൽ ബിഎസ്എൻഎൽ പ്ലാനുകളോട് കിടപിടിക്കുന്ന ജനപ്രിയ പ്ലാനുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ.