ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് പല രാജ്യങ്ങളിലായി തങ്ങളുടെ 10 ശതമാനം ജീവനക്കാരെ പ്രിരിച്ചുവിടാൻ ഒരുങ്ങുന്നു.
ആസ്ട്രിയ , ന്യൂസിലാൻഡ്, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് കമ്പനി തങ്ങളുടെ ജോലിക്കാരെ പിരിച്ചുവിടുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത.
ലോകത്താകമാനം സാംസങിന് 1,47,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ നിന്നും ഇന്ത്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 10 ശതമാനത്തോളം ജീവനക്കാരെ നേരത്തെ കമ്പനി പിരിച്ചുവിട്ടിരുന്നു.
ആഗോളതലത്തിൽ വൻകിട കമ്പനികൾ സാമ്പത്തിക മാന്ദ്യവും, വില്പന കുറവും കാരണം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിക്കാരെ വെട്ടികുറയ്ക്കുന്ന പ്രക്രിയ ഇപ്പോൾ തുടർന്നുവരുന്ന കാഴ്ചയാണ് സംജാതമായി കൊണ്ടിരിക്കുന്നത്.