പുറത്തുവരുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ യുപിഐ ഇടപാടുകളിൽ വൻതോതിലുള്ള കുതിച്ചുചാട്ടമാണ് കാണുന്നത്.
ഇന്ന് എന്തിനും ഏതിനും യുപിഐ ഇടപാടുകളെയാണ് സാധാരണക്കാർ മുതൽ ബുസിനെസ്സ്കാർ വരെ എല്ലാവരും മുൻതൂക്കം കൊടുക്കുന്നത്. എല്ലാം വിരൽത്തുമ്പിൽ ആയ ഈ കാലഘട്ടത്തിൽ ഒരു മൊബൈൽ ഫോണും ഇന്റർനെറ്റും കൊണ്ട് എന്തും ചെയ്യാമെന്ന അവസ്ഥയാനുള്ളത്.
ഇപ്പോൾ പ്രതിദിന ഇടപാടുകളിൽ എട്ടിരട്ടി വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ യുപിഐ ഇടപാടുകളുടെ സാന്നിധ്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നതാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 1504 കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ വർഷത്തിൽ ഇതേ മാസത്തിൽ ഉണ്ടായതിന്റെ നാല്പത്തിരണ്ട് ശതമാനം കൂടുതലാണിത് എന്നത് വളർച്ചയുടെ മൂല്യം കൂട്ടുന്നു.