1961 തയ്യാറാക്കിയ ആദായ നികുതി നിയമം അഴിച്ചു പണിയാൻ കേന്ദ്രം തയ്യാറാകുന്നു.
ഇക്കുറി ബഡ്ജറ്റ് അവതരണവേളയിൽ ധനമന്ത്രി ആദായനികുതി നിയമം സമഗ്രമായി പരിഷ്ക്കരിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. ഇപ്പോൾ അതിനായി ഒരു സമിതിയെ മന്ത്രാലയം നിയോഗിച്ചിരിക്കുകയാണ്.
ലളിതമായ ഭാഷാപ്രയോഗവും കാലഹരണപ്പെട്ട വ്യവസ്ഥകൾ മാറ്റുക തുടങ്ങിയ പരിഷ്‌കാരങ്ങൾ സമിതിയുടെ മുന്നിലുണ്ട്.
കൂടാതെ പുതിയ പരിഷകരങ്ങൾ വരുത്തുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരായാനായി ആദായനികുതി വെബ്‌സൈറ്റിൽ പ്രത്യേക വിൻഡോയും ഇത്തതിനായി ഒരുക്കിയിട്ടുണ്ട്. അതിലൂടെ ആർക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെയ്ക്കാവുന്നതാണ്.
60 വര്ഷം പഴക്കമുള്ള നിയമ വ്യവസ്ഥയാണ് ഇതുവഴി പൊളിച്ചെഴുതാൻ പോകുന്നത്.