നിങ്ങളുടെ പാൻകാർഡ് അടിമുടി പരിഷ്കരിക്കപ്പെടുന്നു. ഇനി വരുന്നത് ക്യൂ ആർ കോഡുകളോട് കൂടിയ പാൻകാർഡുകൾ ആണ് വരാൻ പോകുന്നത്.
ഇതിനായി 1434 കോടിയുടെ അതി ബ്രഹത്തായ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
നിലവിലുള്ള പാൻകാർഡുകൾ പുതിയ പാൻകാർഡ് 2.0 ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യാ ക്യാബിനറ്റ് കമ്മറ്റിക്കു മന്ത്രിസഭാ അംഗീകാരം നൽകിയെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
കേന്ദ്രസർക്കാരിന്റെ ഡിജിറ്റലിസഷൻ പ്രക്രിയയുടെ ഭാഗമായാണ് ക്യൂ ആർ കോഡുകളോട് കൂടിയ പാൻകാർഡുകൾ വരുന്നത്.
പുതിയ പാൻകാർഡ് 2.0 ലേക്ക് പഴയ കാർഡുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾ ഒരു ചിലവും വരില്ല.
രാജ്യത്തെ വ്യവസായികളുടെയും ബിസിനസുകാരുടെയും വിവിധ ആവശ്യങ്ങൾ മനസിലാക്കി അവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ പാൻകാർഡ് 2.0 നയം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.