ഇന്ത്യയിൽ റെയിൽവേയിൽ ഇനി വരുന്നു സ്വകാര്യ ട്രെയിൻ സർവീസുകളും.
വിവിധ റൂട്ടുകളിലായി വരുന്ന മൂന്നു വർഷത്തിനുള്ളിൽ 150 ലേറെ സ്വകാര്യ ട്രെയിൻ സർവിസുകൾ നടത്താനായി ഇന്ത്യൻ റെയിൽവേ തീരുമാനിച്ചതായി വാർത്ത.
ടാറ്റ, അദാനി, ആർകെ ഗ്രുപ്പുകളാണ് പ്രൈവറ്റ് ട്രെയിൻ സർവിസുകൾ നടത്താനായി ആഗ്രഹം പ്രകടിപ്പിച്ചതായി അറിയുന്നത്.
നിലവിൽ ഇന്ത്യൻ റയിൽവെയുടെ അനുബന്ധ സ്ഥാപനമായ ഐ ആർ സി ടി സി നടത്തുന്ന തേജസ് എക്സ്പ്രസ്സ് ആണ് സ്വകര്യമായി നടത്തപ്പെടുന്ന ഏക ട്രെയിൻ സർവീസ്. ലക്‌നൗ-ഡൽഹി റൂട്ടിൽ ആണ് ഇത് ആദ്യമായി ഓട്ടം തുടങ്ങിയത്. സ്വകാര്യ എയർലൈൻസുകളുടെ മാതൃകയിലുള്ള സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ റയിൽവേയെകുറിച്ചു നിലവിൽ വർധിച്ചുവരുന്ന പരാതികൾ കുറയ്ക്കാനും ആധുനിക രീതിയിലുള്ള യാത്ര അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കാനും ഇതുവഴി ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.