ഇനി കയ്യിൽ കാശില്ലെങ്കിലും ക്രെഡിറ്റ് കാർഡ് വഴി യു പി ഐ ഇടപാടുകൾ നടത്താവുന്നതാണ്.
നിലവിൽ ബാങ്ക് അക്കൗണ്ട് വഴി സംയോജിപ്പിച്ചു മാത്രം നടത്തിയിരുന്ന യു പി ഐ പേയ്മെന്റ് ഇനി ക്രെഡിറ്റ് കാർഡ് വഴിയും നടത്താനുള്ള സൗകര്യം ആരംഭിച്ചിരിക്കുന്നു.
നേരത്തെ യു പി ഐ ഇടപാടുകൾ നടത്തണമെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് നിർബന്ധമായിരുന്നു. ഇനി പണം കയ്യിലില്ലെങ്കിലും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അതുവഴി നിങ്ങൾക്കും യു പി ഐ പേയ്മെന്റ് നടത്താവുന്ന സൗകര്യമാണ് സംജാതമായിരിക്കുന്നത്.
ഇതിനായി ബാങ്ക് അക്കൗണ്ട് യു പി ഐ ആയി ലിങ്ക് ചെയ്യുന്നതുപോലെ നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്യണം. അതുവഴി ബാങ്ക് അക്കൗണ്ടിനുപകരം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്നുമായിരിക്കും പണം ക്രെഡിറ്റ് ആവുക.
പിന്നീട് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിന്റെ കൂടെ ഈ തുക അടച്ചാൽ മാത്രം മതി.
നിലവിൽ റുപേ കാർഡുകൾ വഴി മാത്രമേ ഇങ്ങനെ ഇടപാടുകൾ നടത്താനാകൂ. വിസ, മാസ്റ്റർ തുടങ്ങിയ കാർഡുകൾ വഴി ഈ സേവനം ലഭിക്കുകയില്ല.