10 വർഷത്തിനുള്ളിൽ 12 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഒന്നും രണ്ടുമല്ല, 12 ലക്ഷം കോടിയിലധികം രൂപയുടെ വിവിധതരം വായ്‌പകൾ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയതായി കണക്കുകൾ പറയുന്നു.
2015 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഇത്രയും ഭീമമായ തുകയുടെ വിവിധതരം വായ്പകൾ ബാങ്കുകൾ എഴുതി തള്ളിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ പകുതിലിലേറെയും എഴുതിത്തള്ളിയിരിക്കുന്നതു പൊതുമേഖല ബാങ്കുകൾ ആണ്.
നിലവിൽ നൽകുന്ന മൊത്തം വായ്പകളുടെ 51 ശതമാനവും നൽകുന്നത് പൊതുമേഖലാ ബാങ്കുകൾ ആണ്.
രാജ്യത്തെ മൊത്തത്തിലുള്ള ബാങ്കിങ് പ്രവർത്തനങ്ങളിൽ അഞ്ചിലൊന്ന് പങ്കാളിത്തം കയ്യടക്കിവെച്ചിരിക്കുന്ന എസ്ബിഐ രണ്ടു ലക്ഷം കോടിയുടെ കടങ്ങളാണ് എഴുതിത്തള്ളിയിരിക്കുന്നതു.