പുതുവർഷത്തിൽ നിങ്ങളുടെ നിലവിലുള്ള പല ദൈനംദിന കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു.
ജനുവരിയിൽ എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എണ്ണ കമ്പനികൾ 14 കിലോ ഗ്രാമ വരുന്ന അടുക്കള സിലിണ്ടറിൽ മാറ്റങ്ങൾ കുറച്ചു മാസങ്ങളായി വരുത്താറില്ലായിരുന്നു. എന്നാൽ ഇത്തവണ ഇതിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.
യു പി ഐ 123 പേയുടെ പരിധി ഉയർത്താൻ ആർ ബി ഐ തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ 5000 രുപയിൽ നിന്ന് 10000 രൂപയാക്കി പരിധി വർധിപ്പിക്കാനാണ് പരിപാടി.
കർഷകർക്ക് ജനുവരി ഒന്ന് മുതൽ ജാമ്യമില്ലാതെ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപവരെ വായ്പ നേടാവുന്നതാണ്. നേരത്തെ ഇത് 60000 രൂപ വരെ ആയിരുന്നു.
പെൻഷൻകാർക്ക് ജനുവരി ഒന്ന് മുതൽ അവരുടെ പെൻഷൻ തുക ഏതു ബാങ്കിൽ നിന്നും പിൻവലിക്കനുള്ള സഹകര്യവും ഒരുക്കുന്നു.