മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാന സർവീസ് കമ്പനിയായ എയർ കേരള 2025 ഏപ്രിലിൽ ആകാശത്തേക്ക് കുതിച്ചുയരും.
കൊച്ചിയിൽ നിന്നും ഹൈദ്രാബാദിലേക്കായിരിക്കും എയർ കേരളയുടെ കന്നിയാത്ര.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് കമ്പനി ഇന്ത്യയുടെ ടയർ- 2, ടയർ - 3 നഗരങ്ങളിലേക്ക് സർവിസുകൾ നടത്തും. പിന്നീട് അത് ഗൾഫ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സാധാരണക്കാർക്ക് താങ്ങവുന്ന രീതിയിലുള്ള നിരക്കുകൾ ആണ് അവതരിപ്പിക്കുക എന്ന് കമ്പനി ഉറപ്പു നൽകുന്നുണ്ട്.
തുടക്കത്തിൽ മൂന്നു വിമാനങ്ങൾ ആയാണ് സർവീസ് തുടങ്ങുന്നതെങ്കിലും പിന്നീട് അത് 20 ആയി ഉയർത്തും എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
എന്തായാലും മലയാളികളുടെ, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്റെ ചിരകാല സ്വപനങ്ങൾ ആണ് 2025 ഏപ്രിൽ മാസത്തോടെ ചിറകുവിരിച്ചു പറക്കാൻ പോകുന്നത്.