ഇന്ത്യയുടെ വിദേശ നിക്ഷേപം കൂടിയതായി കേന്ദ്രം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ജൂലൈ -സെപ്റ്റംബർ പാദത്തിലുള്ള ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ 43% ത്തിന്റെ വർദ്ധനയുണ്ടായതായി റിപ്പോർട്ട്.
ടെലികോം, കമ്പ്യൂട്ടർ, ഫാർമ, സർവീസുകൾ എന്നിവയിലാണ് കൂടുതൽ വിദേശനിക്ഷേപങ്ങൾ നടന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷത്തെ വിദേശനിക്ഷേപം 13.6 ബില്യനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം അത് 9.52 ബില്യൺ ഡോളറായിരുന്നു.
സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്തിൻറെ വിദേശനിക്ഷേപത്തിലുണ്ടായ വർധന നല്ല സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.