തട്ടിപ്പു കോളുകളും അതുവഴിയുള്ള തട്ടിപ്പുകളും പെരുകിവരുമ്പോൾ ജാഗ്രത പാലിക്കാൻ സർക്കാർ വക നിർദേശങ്ങൾ വരുന്നു.
+77, +89, +85 തുടങ്ങിയ കോഡുകളിൽ ആരംഭിക്കുന്ന നമ്പറുകളിൽ നിന്നും വരുന്ന കോളുകളിൽ ജാഗ്രത പാലിക്കണം എന്നാണ് നിർദേശം. പലതരത്തിലുള്ള തട്ടിപ്പുകൾ ഒളിഞ്ഞിരിക്കുന്ന കോളുകളാണ് ഈ നമ്പറിൽ നിന്നും നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ ജാഗ്രത പാലിക്കുക.
ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാൻ മറക്കരുത്. അങ്ങനെ ചെയ്യുന്നത് വഴി ഈ നമ്പറുകൾ ബ്ലോക്ക് ചെയ്യാനും പലരെയും തട്ടിപ്പിൽ പെടാതെ രക്ഷിക്കാനും ടെലികോം വകുപ്പിന് സാധിക്കുന്നതാണ്.
പരിചയമില്ലാത്ത നമ്പറിൽനിന്നും വരുന്ന കോളുകളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കാനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും അഞാതർക്ക് കൈമാറാതിരിക്കാനും ശ്രദ്ധിക്കുത്. അത് വലിയ തട്ടിപ്പുകളിൽ ചെന്ന് ചാടാതിരിക്കാൻ നിങ്ങളെ സഹായിക്കും.