ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഇടംപിടിക്കാനായി കച്ച മുറുക്കി ഇറങ്ങുകയാണ് കേരളം.
ഇന്ത്യയുടെ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിക്കനായി ഡിസംബർ 13 മുതൽ 15 വരെ കൊച്ചിയിൽ അന്താരാഷ്ട്ര ബിസിനസ് എക്സ്പോ ഒരുക്കുകയാണ് കേരളം.
കൊച്ചിയിൽ കാക്കനാട്ടുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി ബിസിനസ് സ്ഥാപനങ്ങൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ സ്ഥാനംപിടിക്കാനയി നടത്തുന്ന ഈ എക്സ്പോ വഴി ലോകോത്തര ബിസിനസ് പ്രമുഖരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്.