ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ അനുവദിച്ചിരുന്ന സമയം നാളെകൊണ്ട് അവസാനിക്കുകയാണ്.
യാതൊരുവിധ ഫീസുമില്ലാതെ നിങ്ങളുടെ ആധാർ പുതുക്കാനായി അനുവദിച്ചിരുന്ന സമയപരിധി നാളെ (ഡിസംബർ 14) അവസാനിക്കുകയാണ്.
മൈ ആധാർ പോർട്ടൽ വഴിയാണ് സൗജന്യമായി വിവരണങ്ങൾ പുതുക്കാൻ അനുവാദമുള്ളത്. ഈ സമയ പരിധിയാണ് നാളെ അവസാനിക്കുന്നത്. അതിനുശേഷം പണം നൽകിവേണം ആധാർ വിവരങ്ങൾ പുതുക്കാൻ.
നിങ്ങളുടെ ആധാർ കാർഡുകൾ പത്തു വര്ഷം പഴക്കമുള്ളതാണെങ്കിൽ വിവരങ്ങൾ പുതുതായി അപ്ഡേറ്റ് ചെയ്യണം എന്നാണ് നിയമം.
പേര്, വിലാസം, ജനന തിയതി, തുടങ്ങിയവ യു.ഐ.ഡി എ.ഐ. പോർട്ടൽ വഴി സൗജന്യമായി പുതുക്കാവുന്നതാണ്. എന്നാൽ ഫോട്ടോ, ബയോമെട്രിക് തുടങ്ങിയവയൊക്കെ ആധാർ കേന്ദ്രങ്ങളിൽ പോയിമാത്രമേ പുതുക്കാനാവു.
സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കനുള്ള സമയപരിധി ഇതിനുമുമ്പ് പലതവണ നീട്ടികൊടുത്തതായിരുന്നു. ഇനിയും ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.