2024 റിലയൻസ് ജിയോയുടെ വീഴ്ച യുടെ കാലമായിരുന്നു , എന്നാൽ ബിഎസ്എൻഎല്ലിനു അത് അൽഭൂതപൂർവമായ നേട്ടങ്ങളുടെ കാലവും.
റിലയൻസ് ജിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളുടെ കാലമായിരുന്നു 2024
ഇന്ത്യൻ ടെലികോം സെക്ടറിലെ അതികായനായിരുന്ന ജിയോ ഈ വര്ഷം പതിവിനു വിപരീതമായി നഷ്ടങ്ങളുടെ കയത്തിലായിരുന്നു. സാമ്പത്തിക നഷ്ടത്തെക്കാളുപരിയായി വരിക്കാരുടെ നഷ്ടമായിരുന്നു ജിയോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
റീചാർജ് പ്ലാനുകളുടെ നിരക്ക് കൂട്ടിയതുമുതൽ ജിയോയുടെ കഷ്ടകാലം ആരംഭിക്കാൻ തുടങ്ങി. ജൂലൈ - ആഗസ്ത് -സെപ്റ്റംബർ മാസങ്ങളിയായി മാത്രം 1 കോടി 27 ലക്ഷം ആളുകൾ ജിയോ ഉപേക്ഷിച്ചതായാണ് ട്രായുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും ജനകീയമായതും കുറവുള്ളതുമായ പ്ലാനുകൾ ആയിരുന്നു ജിയോ അവതരിപ്പിച്ചു വന്നിരുന്നത്. നിരക്കുവർദ്ധനയിൽ മറ്റുള്ള കമ്പനികളായ വോഡാഫോൺ, എയർടെൽ കമ്പനികളെ അപേക്ഷിച്ചു വളരെ കുറവായിരുന്നു ജിയോയുടെ നിരക്ക്.
പക്ഷെ മറ്റുള്ളക്കമ്പനികളെ അപേക്ഷിച്ചു നിരക്ക് വർദ്ധനവിനെത്തുടർന്നു വരിക്കാരുടെ കൊഴിഞ്ഞുപോക്കു രൂക്ഷമായി അനുഭവിക്കേണ്ടി വന്നത് ജിയോയ്ക്കായിരുന്നു.
ടെലികോം കമ്പനികളുടെ നിരക്ക് വർധന ഉപകാരപ്രദമായത് പുതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിനായിരുന്നു. നഷ്ടത്തിലോടിയിരുന്ന കമ്പനിക്ക് ജൂലൈ -സെപ്റ്റംബർ മാസങ്ങളിൽ നേടാനായത് പുതിയ 63 ലക്ഷം വരിക്കാരെയായിരുന്നു.
നഷ്ടങ്ങളുടെ ചരിതം മാത്രമുണ്ടായിരുന്ന ബിഎസ്എൻഎല്ലിനു ഇത് ചാകരയായിരുന്നു. എതിരാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ബിഎസ്എൻഎല്ലിന്റെ ഈ വളർച്ച.