2016 ൽ ആരംഭിച്ച ഇന്ത്യയുടെ യു പി ഐ സംവിധാനം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യൻ പേയ്മെന്റ് സംവിധാനത്തിൽ വലിയ മത്തങ്ങാ സൃഷ്ടിച്ചു വൻ കുതിച്ചുകയറ്റമാണ് നടത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ പോലും ഇന്ത്യയുടെ റുപേ, യു പി ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾ വൻതോതിൽ വര്ധിച്ചുവരുന്നതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ചെറുകിട സംരംഭകർ, സഹരണക്കാർ, വഴിയോരക്കച്ചവടക്കാർ, ചെറുകിട വൻകിട വ്യാപരാ സ്ഥാപങ്ങൾ എന്തിനേറെ ഇന്ത്യയിൽ ഭൂരിഭാഗം ഇടപാടുകളും ഇന്ന് നടത്തപ്പെടുന്നത് യു പി ഐ സംവിധാനം വഴിയാണ്.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ജനുവരി മുതൽ നവംബർ വരെയുള്ള നടപ്പു വർഷത്തിൽ 15547 കോടി രൂപയുടെ ഇടപാടുകളാണ് യു പി ഐ വഴി നടന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം 223 ലക്ഷം കോടിയുടെ ഇടപാടുകളുടെ റെക്കോർഡ് മൂല്യം ആണ് നേടിയിരിക്കുന്നത്.
നിലവിലുള്ള മറ്റു പ്രമുഖ പേയ്മെന്റ് കമ്പനികൾ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയാണ്. ഇതിൽ ഫോൺ പേയ്ക്ക് 48 ശതമാനവും ഗൂഗിൾ പേയ്ക്ക് 37 ശതമാനവും വിപണി വിഹിതമുണ്ട്.