ഡിജിറ്റൽ വായ്പാ ദാതാക്കൾ, ബ്ലേഡുകാർ എന്നിങ്ങനെയുള്ളവരെ നിയന്ത്രിക്കാനായി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.
നിലവിലുള്ള ധനകാര്യ സ്ഥാപങ്ങളുടെ പ്രവർത്തനങ്ങളെ വളരെ പതികൂലമായി ബാധിക്കുന്നതാണ് കൂണുപോലെ പൊട്ടി മുളയ്ക്കുന്ന അനധികൃത വായ്പാ സവിധങ്ങളും അത് നൽകുന്ന ഓൺലൈൻ ആപ്പുകളും. ഇങ്ങനെ നിയമത്തിന്റെ യാതൊരു വരുതിക്കുള്ളിലും വരാതെ പ്രവർത്തിക്കുന്നവർ രാജ്യത്തു ഒരുപാടുണ്ട്.
അനധികൃതമായ വായ്പകൾ തിരിച്ചറിഞ്ഞു അത് നൽകുന്ന കമ്പനികളെയും വ്യക്തികളെയും നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം.
നിലവിലുള്ള നിയമപരിധിക്കു പുറത്തു നിന്ന് പ്രവർത്തിക്കുന്ന, സ്ഥാപനങ്ങൾ, ആപ്പുകൾ മറ്റു അനധികുത പണമിടപാടുകൾ കണ്ടുപിടിക്കാനും അവർ നൽകുന്ന പരസ്യങ്ങളും മറ്റും നിരോധിക്കാനും നിയമനുസ്യൂതമായി പ്രവർത്തിക്കുന്ന കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ലിസ്റ്റ് പരസ്യപ്പെടുത്താനും ഉപഭോക്താക്കൾക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകാനും ആണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള ബില്ലിന്റെ ഏകദേശരൂപം ആർബിഐ ധനമന്താലയത്തിനു സമർപ്പിച്ചിട്ടുണ്ട്.
വായ്പാ സംവിധാനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരികയും ഉപഭോക്താക്കൾക്ക് സംരക്ഷണ നക്കുകയും ആണ് ഈ ബില്ലുകൊണ്ടു ധനകാര്യ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.