യുഎഇക്ക് പോകുന്ന മലയാളികൾക്കായി ബിഎസ്എൻഎൽ പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നു.
പ്രവാസികൾക്ക് ഗൾഫിലേക്ക് പോകുമ്പോൾ സിം കാർഡ് മാറ്റേണ്ടതായ ആവശ്യം ഇല്ലാതാക്കാൻ പോകുകയാണ് ബിഎസ്എൻഎൽ. നിങ്ങളുടെ നാട്ടിലുള്ള ബിഎസ്എൻഎൽ സിം യുഎഇ യിലും ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
യുഎഇ യിൽ പോകുന്നവർക്ക് നാട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ സിം കാർഡ് ഇന്റർനാഷനൽ സിഎം കാർഡിലേക്കു മാറ്റേണ്ടതായി വന്നിരുന്ന സംവിധാനമാണ് പുതിയ പദ്ധതിമൂലം എളുപ്പമാക്കാൻ പോകുന്നത്.
പുതിയ സാങ്കേതിക വിദ്യ വഴി നിലവിലുള്ള നിങ്ങളുടെ സിം കാർഡ് ഒരു സ്പെഷ്യൽ റീചാർജ് ചെയ്താൽ അത് യുഎഇ യിലും ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും.
ഗൾഫ് മലയാളികൾ ധാരാളമുള്ള കേരളത്തിലാണ് ബിഎസ്എൻഎൽ ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് ഇത് രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നത്.