രാജ്യത്തു വിലക്കയറ്റത്തിന്റെ നാളുകൾ മുന്നിൽ കണ്ടുകൊണ്ടു നീങ്ങണമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഉപ്പു തൊട്ടു കർപ്പൂരം വരെ എല്ലാത്തിനും വില നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുന്നു എന്നതാന് വാസ്തവം.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്നു. പച്ചക്കറി ഉത്പന്നങ്ങളുടെ വില വാണംപോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്.
പണപ്പെരുപ്പം കൂടിവരുന്നതിൽ റിസേർവ് ബാങ്ക് ആശങ്ക രേഖപ്പെടുത്തുന്നു.
മുൻകരുതലുകൾ വേണ്ടരീതിയിൽ എടുത്തില്ലെങ്കിൽ കുടുംബ ബജറ്റ് കൂടുതൽ വഷളാകാനായുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഉല്പാദന ചിലവുകൾ 40 ശതമാനത്തിലേറെ വർധിച്ചതിനാൽ വിലവർദ്ധനവ് നടപ്പിലാക്കാതെ നിവർത്തിയില്ലെന്നാണ് പല കമ്പനി വൃത്തങ്ങളും സൂചിപ്പിക്കുന്നത്.
നിലവിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാംകൊണ്ടും വലിയ നിരക്ക് വർധനയുടെ കാലമാണ് വരൻ പോകുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.