മുൻനിര ടെലികോം കമ്പനികളായ ജിയോ എയർടെൽ വി എന്നീ കമ്പനികളെ പിന്നിലാക്കികൊണ്ടു പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ വരിക്കാരെ കൂട്ടി കുതിച്ചുകൊണ്ടിരിക്കുന്നു.
സ്വകര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർധിച്ചപ്പോൾ അതുവരെ ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങിയിരുന്ന ബിഎസ്എൻഎൽ തങ്ങളുടെ സർവിസുകൾ വിപുലീകരിച്ചുകൊണ്ടു മാർകെറ്റിൽ ഇറങ്ങിയപ്പോൾ അതിന്റെ ഫലം ലഭിച്ചു.
സ്വകാര്യ കമ്പനികളുടെ വരിക്കാർ കൊഴിയാനും അതിൽ നല്ലൊരു പങ്കു ബിഎസ്എൻഎൽ പ്ലാനുകളും സർവീസുകളും വാങ്ങാനും തിരക്ക് കൂട്ടിയ കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ 4 മാസംകൊണ്ട് അത്ഭുതമായ വളർച്ചയാണ് ബിഎസ്എൻഎൽ കൈവരിച്ചത്. 68 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എൻഎൽ ചുരുങ്ങിയ സമയംകൊണ്ട് നേടിയത്.
ഈ സമയം സ്വകര്യ ടെലികോം കമ്പനികൾ ആയ ജിയോ എയർടെൽ വി എന്നിവരുടെ വരിക്കാർ കുത്തനെ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
നിരക്കുകൾ കൂട്ടാതെ സേവനങ്ങൾ മെച്ചപ്പെടുത്തിയതാണ് ബിഎസ്എൻഎൽ വരിക്കാർ കൂടാനായുണ്ടായ സഹകര്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.