സിഗരറ്റ്, പുകയില തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും ശീതളപാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ നിർദേശം.
നിലവിലുള്ള 28 ശതമാനത്തിൽ നിന്നും 35 ശതമാനത്തിലേക്ക് ജിഎസ്ടി ഉയർത്താനാണ് ജിഎസ്ടി പാനൽ നിർദേശിക്കുന്നത്.
ഡിസംബർ 22 നു നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധമായ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.