ചെറുകിട ബിസിനസുകാരുടെ ആവശ്യങ്ങൾ നേരിട്ടുമനസിലാക്കി അവർക്കു വേണ്ടുന്ന പരിശീലനങ്ങൾ നൽകാനായി പ്രമുഖ സോഷ്യൽ മീഡിയയായ വാട്സ്ആപ് രാജ്യവ്യാപകമായി "ഭാരത് യാത്ര" ആരംഭിച്ചിരിക്കുന്നു.
ഇതിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള ബസ് ന്യൂ ഡെൽഹിയിൽ നിന്നും യാത്ര ആരംഭിക്കും. ചെറുകിട ബിസിനസുകാരുടെ അടുത്ത് നേരിട്ടെത്തി അവർക്കു അവസായമായ പരിശീലങ്ങളും അവശ്യ ഉപദേശങ്ങളും നൽകുക എന്നതാണ് വാട്സ്ആപ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ററാക്റ്റീവ് സെക്‌ഷനുകളും വാട്സ്ആപ് ബിസിനസ് ഉപയോഗിക്കുന്നത് എങ്ങനെയെന്നും മറ്റുമുള്ള വിശദമായ ക്ലാസുകൾ വിദഗ്ധരിൽ നിന്നും നേരിട്ട് ലഭിക്കുന്നതായിരിക്കും.
ഡൽഹി, യു പി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസഥാനങ്ങളിലെ പ്രമുഖ സിറ്റികൾ വഴിയായിരിക്കും ആദ്യഘട്ടത്തിൽ മൊബൈൽ ബസ് യാത്ര നടത്തുക.
ചെറുകിട ബിസിനസുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഈ ഡിജിറ്റൽ യുഗത്തിൽ ബിസിനസുകൾ ലാഭകരമായി നടത്തുന്നതിനുവേണ്ടിയുള്ള പരിജ്ഞാനം നൽകുകയാണ് വാട്സ്ആപ് ഭാരത് യാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മെറ്റാ ഇന്ത്യയുടെ ബിസിനസ് മെസേജിങ് ഡയറക്ടർ രവി ഗാർഗ് പറഞ്ഞു.