നിക്ഷേപകാരുടെ താല്പര്യം സംരക്ഷിക്കുന്നതിനും ബാങ്കിങ് മേഖലയിലെ പ്രവർത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായുള്ള 5 നിയമങ്ങളിൽ 19 ഭേദഗതികൾ നിർദേശിക്കുന്ന 2024 ലെ ബാങ്കിങ് നിയമ ഭേദഗതി ബിൽ ലോക് സഭ പാസാക്കി.
ഇന്ത്യൻ ബാങ്കിങ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ ആക്കുകയും നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുകയും, ബാങ്കുകളുടെ ഭരണം ശക്തിപ്പെടുത്തുകയും ആയുള്ള വലിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിൽ വന്ന ഈ നിയമഭേദഗതികൊണ്ടു സാധിക്കും എന്നാണ് കണക്കുകൂട്ടൽ.
ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നിലവിലുള്ള നോമിനിക്ക് പകരമായി 4 നോമിനികൾ വരെ വെയ്ക്കാൻ സാധിക്കും എന്നത് പുതിയ നിയമത്തിലെ എടുത്തുപറയാവുന്ന ഒരു കാര്യമാണ്. ഉപഭോക്താക്കൾക്ക് നോമിനികളെ വെയ്ക്കുന്നതോടൊപ്പം അവർക്കുള്ള പങ്കാളിത്തം കൂടി തീരുമാനിക്കാവുന്ന രീതിയിലാണ് പുതിയ നിയമം വന്നിരിക്കുന്നത്. നോമിനികളെ വെയ്‌ക്കുന്നതിലുള്ള പ്രശ്നങ്ങൾക്ക് ഇത് ഒരു വലിയ ആശ്വാസമായേക്കാം.
അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ നിക്ഷേപകരുടെ താല്പര്യങ്ങൾ പരിരക്ഷിച്ചുകൊണ്ടു അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിൽ ലഘൂകരിച്ചിട്ടുണ്ട്.
തർക്കങ്ങൾ ഉള്ളവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാൻ ബോർഡിനെ സമീപിക്കാനും സാധിക്കുന്ന തരത്തിലാണ് പുതിയ ബില്ലിലെ വ്യവസ്ഥകൾ.