വിമാന ടിക്കറ്റ് നിരക്ക് മാറ്റാൻ 24 മണിക്കൂറിനുള്ളിൽ ഡിജിസി അറിയിച്ചാൽ മതിയെന്ന നിയമം മാറ്റിയതായി രാജ്യസഭയിൽ വ്യോമയാന ബില്ലിന്റെ ചർച്ചക്കിടയിൽ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.
ഇനി വിമാന കമ്പനികൾക്കു തങ്ങളുടെ ഇഷ്ടാനുസരണം ടിക്കറ്റു നിരക്കുകൾ വർധിപ്പിക്കാൻ സാധിക്കില്ല.
ഒരുമാസം മുമ്പെങ്കിലും വിമാന ടിക്കറ്റ് വർധന വിവരം ഡിജിസിയെ അറിയിച്ചിരിക്കണം എന്നതാണ് പുതിയ നിയമം. ഇതുമൂലം പൊടുന്നനെ തിന്നിയപോലെ ടിക്കെറ്റ് വർധിപ്പിച്ചുകൊണ്ടിരുന്ന വിമാന കമ്പനികളെ മൂക്കുകയറിട്ട് നിർത്താനാണ് കേന്ദ്രം തുനിഞ്ഞിറങ്ങിയിരിക്കുന്നതു.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ ലഭ്യമാക്കുക എന്നതാണ് കേന്ദ്രം പുതിയ നിയമംകൊണ്ടു ഉദ്ദേശിക്കുന്നത്.