സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനു തടയിടാനായി കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു.
മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു തടയാനായി കേന്ദ്രം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമം വഴി വ്യാജ സിം കാർഡ് ഉപയോഗിക്കുന്നവരെയും മറ്റൊരാളുടെ ഐഡിയിൽ സിം എടുക്കുന്നവരെയും ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തും എന്നാണ് അറിയാൻ കഴിയുന്നത്.
വ്യാജ സന്ദേശങ്ങൾ അയക്കുന്നവരെയും സൈബർ സുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊരു പ്രവർത്തനവും നടത്തുന്നവരെയും കണ്ടെത്തി അവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യാനാണ് തീരുമാനം.
പക്ഷെ ഇത്തരക്കാരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നതിനുമുമ്പ് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും മറുപടി ആരായാനും ശ്രമിക്കുന്നതായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
പുതുവർഷത്തിൽ ഈ സംവിധാനം നിലവിൽ വരുമെന്നാണ് അറിയാൻ കഴിയുന്നത്.