ഇന്ത്യയിൽ എടിഎമ്മുകൾ കുറഞ്ഞുവരുന്നതായി കേന്ദ്രസർക്കാർ കണക്കുകൾ.
പാർലമെന്റിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ കണക്കുകളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാം തന്ന ഈ കുറവ് കാണിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മെട്രോ നഗരങ്ങളിലാണ് ഈ കുറവ് കൂടുതൽ കാണിക്കുന്നത്.
ഇതിന് പ്രധാന കാരണം വർധിച്ചുവരുന്ന ഓൺലൈൻ യുപിഐ പേയ്മെന്റ് സംവിധാനം തന്നെയാണ്.
കൂടാതെ ബാങ്കുകളുടെ ലയനങ്ങളും ലാഭകരമല്ലാത്ത ബാങ്കുകൾ അവസാനിപ്പിച്ചതും എല്ലാം എടിഎമ്മുകളുടെ കുറവുകൾക്ക് കരണമായതായും വിലയിരുത്തപ്പെടുന്നു.