രാജ്യത്ത് ഡിറ്റിഎച് , കേബിൾ നെറ്റ്‌വർക്ക് ചാർജ് ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കാനൊരുങ്ങുന്നു
ഇന്ത്യയിലെ കേബിൾ ഓപ്പറേറ്റർമാർ തങ്ങളുടെ നിരക്ക് ഉയർത്താൻ പദ്ധതിയിടുന്നു. നിലവിൽ ഡിറ്റിഎച് കേബിൾ നിരക്കിൽ അടുത്തമാസം മുതൽ വർദ്ധനവ് വരുത്തന്നതു ടി വി ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ തീരുമാനം.
ടി വി പ്രോഗ്രാമുകളുടെ ചെലവ് വർധനവും പരസ്യവരുമാനത്തിലെ ഇടിവും എല്ലാം കണക്കിലെടുത്താണ് അസോസിക്കേഷൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നത് എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ടെലിവിഷൻ പ്രോഗ്രാമുകളുടെ നിരക്ക് കുത്തനെ വർധിക്കുന്നതും എന്നാൽ അതിനൊത്ത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉയരാത്തതും വലിയ പ്രതിസന്ധിക്കു കാരണമാകുന്നു, അതിനാൽ നിരക്ക് വർധനവല്ലാതെ പിടിച്ചുനിൽക്കാൻ വേറെ മാർഗ്ഗങ്ങൾഇല്ല എന്നാണ് അസോസിയേഷന്റെ തീരുമാനം.
ഫെബ്രുവരി ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്