നിലവിലുള്ള സഹകര്യങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നു.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വില റെക്കോർഡ് തകർച്ച നേരിടുന്നതും, ഓഹരി മേഖലയിലെ ശക്തമായ തകർച്ചയും, വിദേശ നാണ്യ ശേഖരത്തിലെ ഇടിവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്.
അതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അമേരിക്കൻ പ്രസിഡന്റിന്റെ വ്യാപാര നയത്തിലെ മാറ്റങ്ങളും രൂപയ്ക്കും ഓഹരികൾക്കും വിലയിടിവിന് കാരണമായി.
രൂപയുടെ മൂല്യ തകർച്ച നേരിടാനായി വിദേശനിക്ഷേപം റിസേർവ് ബാങ്ക് വിറ്റഴിച്ചതും, അമേരിക്കൻ പ്രസിഡന്റിന്റെ വ്യാപാര നയത്തിലെ അനശ്ചിതത്വവും സാമ്പത്തിക മേഖലയെ തകർച്ചയിലേക്ക് നയിക്കുന്നു.
എല്ലാംകൊണ്ടും നിലവിൽ ഇന്ത്യൻ സാമ്പത്തിക മേഖല വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്.