ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിൽ വലിയതതോതിലുള്ള വളർച്ചയാണ് കഴിഞ്ഞ വർഷം കാണിക്കുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ചു 20 ശതമാനത്തിന്റെ വില്പന വർധനയാണ് ഉണ്ടായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ മോഡലുകളും വിലക്കുറവും ആണ് വില്പന കുതിക്കാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് കഴിഞ്ഞ വർഷം വിറ്റഴിച്ചതു.
ടാറ്റ മോട്ടേഴ്സ് ആണ് നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.
വിപണിയിലെ ആവശ്യകതകൾ മുന്നിൽ കണ്ടുകൊണ്ടു വിലകുറക്കും മറ്റു അനുബന്ധ സൗകര്യങ്ങളും നൽകിയാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ വിപണിവിഹിതം വർധിപ്പിക്കുന്നത്.
ഭാവിയിലെ വിപണി സാധ്യത മുന്നിൽ കണ്ടുകൊണ്ടു ചാർജിങ് സൗകര്യങ്ങൾ, ബാറ്ററി ലൈഫ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കമ്പനികൾ മുകൈ എടുക്കുന്നുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾ അതിനായി അവർ ഒരുക്കുന്നുമുണ്ട്.