ഭാരതത്തിലുടനീളം ഉള്ള വാട്സ്ആപ് ഉപഭോക്താക്കൾക്ക് വാട്സ്ആപ് പേ യു പി ഐ സേവനം നല്കാൻ നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകി.
ഈ പുതുവർഷം മുതൽ തന്നെ സേവനം ലഭ്യമാകുമെന്നാണ് അറിയുന്നത്.
നിലവിൽ ഏകദേശം 50 കോടിയിലേറെ വാട്സ്ആപ് ഉപഭോക്താക്കൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ വെറും 20 ശതമാനം ആളുകൾക്ക് മാത്രമായിരുന്നു വാട്സ്ആപ് പേ സേവനം ലഭ്യമായിരുന്നുള്ളു.
നിലവിലെ വിപണിയിലെ രാജാക്കന്മാരായ ഗൂഗിൾ പേ, ഫോൺ പേ എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയായിരിക്കും വാട്സ്ആപ് പേ യ്ക്ക് കിട്ടിയ പുതിയ അനുമതിവഴി ഉണ്ടാകാൻ പോകുന്നതെന്നാണ് സംസാരം.
നിലവിൽ യു പി ഐ സേവനം നൽകുന്ന അപ്പുകളിൽ ഒന്നാം സ്ഥാനം ഫോൺ പേ ക്കാണ്, ഇവിടെ പതിനൊന്നാം സ്ഥാനത്താണ് നിലവിൽ വാട്സ്ആപ് പേ നിൽക്കുന്നത്. എന്നിരുന്നാലും 3,890 കോടി രൂപ കൈമാററം വാട്സ്ആപ് പേയിലൂടെ കഴിഞ്ഞ നവംബർ മാസത്തിൽ നടന്നിട്ടുണ്ട്.