സിം കാർഡ് കാലാവധി നിലനിർത്താനുള്ള പുതിയ നിയമവുമായി ട്രായ്.
ഒന്നിലേലേറെ സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. ഡബിൾ സിം കാർഡ് മൊബൈലുകൾ പ്രബല്യത്തിൽ വന്നതോടുകൂടി ഇരട്ട സിം കാർഡുകൾ ഉപയോഗിക്കനുള്ള സൗകര്യവും കൂടി എന്നതാണ് വാസ്തവം.രണ്ടാമതായി ഉപയോഗിക്കുന്ന സിംകാർഡുകൾ ചാർജ് ചെയ്തു അതിന്റെ വാലിഡിറ്റി നിലനിർത്തുക എന്നത് പലപ്പോഴും ഒരു ബാധ്യത തന്നെയാണ്. വാലിഡിറ്റി തീയതി മറന്നുപോകുന്നതും മറ്റും പലപ്പോഴും സംഭവിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഒരു നിശ്ചിത സമയം കഴിയുമ്പോൾ ആ സിം നിന്നുപോകാനുമുള്ള സാധ്യത സംഭിവിയ്ക്കുന്നതു ഒരു വലിയ പ്രശനം തന്നെയാണ്.
ഇതിനു പരിഹാരവുമായാണ് ഇപ്പോൾ ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി പുതിയ പ്ലാനുമായി വന്നിരിക്കുന്നത്.
ജിയോ, എയർടെൽ, വോഡ, ബിഎസ്എൻഎൽ സിംകാർഡുകൾ റീചാർജ് ചെയ്യാതെ നിലനിർത്താനുള്ള പദ്ധതിയാണ് ട്രായ് നിർദേശിക്കുന്നത്.
ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ സിം കാർഡുകൾ റീചാർജ് പുതുക്കാതെ 90 ദിവസം വരെ കണക്ഷൻ നഷ്ടപ്പെടാതെ തുടരാൻ സാധിക്കുമെന്നതാണ് ട്രായിയുടെ പുതിയ നിർദേശം കൊണ്ട് സാധ്യമാകുന്നത്,
എന്നാൽ ബിഎസ്എൻഎൽ സിംകാർഡുകൾ ഉപയോഗിക്കുന്നവർക്ക് കമ്പനി ഈ കാലാവധി 180 ദിവസം വരെ നീട്ടി നൽകുന്നുണ്ട്.
ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കുന്നവക്ക് പുതിയ നിർദശം വളരെ സൗകര്യപ്രദമായിരിക്കും.