2024 ഡിസംബർ മാസത്തിൽ ഇന്ത്യയിലെ യുപിഐ ഇടപാടുകളിൽ 23.25 ലക്ഷം കോടിയുടെ ഇടപാടുകൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
യൂപിഐ ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇത്രയും തുകയുടെ ഇടപാട് നടക്കുന്നത്. യുപിഐ ഇടപാടുകളുടെ ചരിത്രത്തിലെ ഏറ്റവു വലിയ റെക്കോർഡ് ആണിത്.
ഡിസംബറിന് മുമ്പ് ഒക്ടോബറിൽ ആയിരുന്നു ഇതിനു മുമ്പത്തെ ഏറ്റവു കൂടുതൽ ഇടപാടുകൾ നടന്നത്. അന്ന് 23.5 ലക്ഷം കോടിയുടെ ഇടപാടുകൾ ആണ് നടന്നത്.
രാജ്യത്തു ഇലക്ടോണിക് പേയ്മെന്റ് സംവിധാനം വിപുലമാകുന്നതിന്റെയും ജനങ്ങൾ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നതിന്റെയും കാഴ്ചയാണ് നാം കാണുന്നത്.
വരും മാസങ്ങളിൽ യുപിഐ ഇടപാടുകൾ ഇനിയും വളരാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.