സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കുകളെ സഹായിക്കാൻ റിസേർവ് ബാങ്ക് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
ഓൺലൈൻ ബാങ്കിങ്ങിൽ വൻതോതിലുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേകതരത്തിലുള്ള ഡൊമൈൻ അവതരിപ്പിക്കാനാണ് റിസേർവ് ബാങ്ക് പദ്ധതിയിടുന്നതെന്നു ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
തട്ടിപ്പുകൾ നടത്താനായി ഓൺലൈൻ സന്ദേശങ്ങൾ വരുന്നതിൽ അത് അയച്ചത് ബാങ്കിൽ നിന്നാണോ എന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാൻ കഴിയുന്നരീതിയിൽ ആണ് പുതിയ ഡൊമൈൻ ക്രമീകരിക്കുന്നത്.
ബാങ്ക് ഡോട്ട് ഇൻ (bank.in) എന്ന പേരിലായിരിക്കും ഇനി എല്ലാ ബാങ്കുകളുടെയും ഡൊമൈൻ വരുന്നത്..
ഏപ്രിൽ ഒന്നിന് മുമ്പായി എല്ലാ ബാങ്കുകളും തങ്ങളുടെ ഡൊമൈൻ (bank.in) എന്നതിലേക്ക് മാറ്റണം എന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഈ ഡൊമൈൻ അംഗീകൃത ബാങ്കുകൾക്ക് മാത്രമേ ലഭിക്കുകയുള്ളു.
തട്ടിപ്പുകൾ നടത്തുന്നതിനുവേണ്ടി ഉണ്ടാക്കുന്ന വ്യാജ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ ഡൊമൈൻ ലഭിക്കുകയില്ല. അതിനാൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ലിങ്കുകളിൽ പുതിയ ഡൊമൈൻ ഉണ്ടോയെന്ന് നോക്കി തട്ടിപ്പു ലിങ്കുകൾ തിരിച്ചറിയാൻ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാങ്കുകളുടെ വ്യാജ വെബ്സൈറ്റുകൾ നിർമിച്ചു പണം തട്ടുന്നതിനു തടയിടാൻ പുതിയ ഡൊമൈൻ ഉപകാരപ്രദമാകുമെന്നാണ് റിസേർവ് ബാങ്ക് കണക്കുകൂട്ടുന്നത്.