2024 ൽ പരസ്യങ്ങളിലൂടെ യുട്യൂബ് നേടിയ വരുമാനം 36.2 ബില്യൺ ഡോളർ ആണ്
യൂട്യൂബിൽ നമ്മൾ കാണുന്ന ഓരോ വിഡിയോയ്ക്കും ഇടയിൽ വരുന്ന പരസ്യങ്ങൾ ആണ് കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്. ഇതിലൂടെ കോടികളുടെ വരുമാനമാണ് യുട്യൂബ് നേടിക്കൊണ്ടിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ വർഷം യൂട്യൂബിന്റെ പരസ്യവരുമാനത്തിൽ വൻതോതിലുള്ള കുതിച്ചുകയറ്റമാണ് ഉണ്ടായെതെന്നു കമ്പനി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞവർഷത്തെ യുട്യൂബിലെ പരസ്യങ്ങൾ വഴി 36.2 ബില്യൺ ഡോളർ അതായത് 3,14,940 കോടി രൂപയാണ് കമ്പനി നേടിയതെന്ന് അവർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
യൂട്യൂബിന്റെ പരസ്യങ്ങൾ വഴിയാണ് ഇത്രയും വരുമാനം ഉണ്ടായിരിക്കുന്നത്. അത് കൂടാതെയുള്ള യൂട്യൂബിന്റെ പ്രീമിയം സുബ്സ്ക്രിപ്ഷൻ , യുട്യൂബ് ടീവി എന്നിവയിലുള്ള വരുമാനം കൂടി കൂട്ടിയാൽ വരുമാനം വീണ്ടും ഉയരും.