ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളം വളരെ അനുയോജ്യമായ സ്ഥലമാണെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ ഫോണുകൾ, വാട്സാപ്പ്, എസ്എംഎസ് തുടങ്ങിയ മാധ്യമങ്ങൾ വഴി ധാരാളം നടക്കുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയുള്ള തട്ടിപ്പുകൾ നടക്കുന്നതായും അതുവഴി പലരുടെയും ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുന്ന വാർത്ത ഇപ്പോഴും കേൾക്കുന്നതാണ് .
എന്നാൽ ഇങ്ങനെയുള്ള തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് സാക്ഷരതയിൽ മുന്നിൽ, വിവരവും വിദ്യാഭാസവും വളരെക്കൂടുതൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലാണ് എന്നാണ് പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ദിനംപ്രതി ഏകദേശം ഓരോ കോടി രൂപയുടെ അടുത്ത് കേരളത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പുകാർ അടിച്ചുകൊണ്ടു പോകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
ആയിരം കോടി രൂപയാണ് കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിൽനിന്നും ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങൾ വഴി തട്ടിപ്പുകാർ കൊണ്ടുപോയതെന്നാണ് പറയപ്പെടുന്നത്.
ഓരോ വർഷവും തട്ടിപ്പു സംഖ്യയും തട്ടിപ്പിൽ അകപ്പെട്ടുപോയവരുടെയും എണ്ണം കൂടിവരുന്നതായാണ് അറിയുന്നത്.
2024 ഓൺലൈൻ തട്ടിപ്പിനിരയായി കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തവർ നാല്പതിനായിരത്തിലേറെയാണ്. എന്നാൽ മാനഹാനിയും മറ്റും നോക്കി കംപ്ലൈന്റ്റ് ചെയ്യാത്തവർ അതിലും കൂടുതൽ ഉണ്ടാകാനാണ് സാധ്യത.
ഓൺലൈൻ തട്ടിപ്പുകൾ നടന്നാൽ, അതിനായുള്ള മെസ്സേജ്, കോളുകൾ എന്നിവ വന്നാൽ പേടിച്ചിരിക്കാതെ ഉടനടി 1930 എന്ന സൈബർ ക്രൈം ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു റിപ്പോർട്ട് ചെയ്യേണ്ടതാണ്.