ബാങ്കുകൾ പൊട്ടിയാൽ നിക്ഷേപകന് കിട്ടാവുന്ന ഇൻഷുറൻസ് തുക കൂട്ടാൻ കേന്ദ്രം തയ്യാറാകുന്നതായി വാർത്ത.
ബാങ്കുകൾ പൊട്ടുന്നത് ഈ അടുത്തകാലത്ത് നാം പലതും കണ്ടതാണ്. നിക്ഷേപകന്റെ തുക പിന്നെ തിരിച്ചുകിട്ടുന്നതു വലിയ ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണ്.
പ്രൈവറ്റ് കമ്പനികളിലും മറ്റും നിക്ഷേപിക്കുമ്പോൾ അത് പൊട്ടിപോകുമ്പോൾ ആർക്കും നിക്ഷേപത്തുക ഒന്നുംതന്നെ തിരികെ ലഭിക്കാറില്ല. അപ്പോൾ എല്ലാവരും പറയും എന്തുകൊണ്ട് ബാങ്കുകളിൽ നിക്ഷേപിച്ചില്ല എന്ന്.
എന്നാൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയ്‌ക്കും കാര്യമായ സുരക്ഷിതത്വവും ഒന്നുമില്ല എന്നതാണ് വാസ്തവം.
ഒരു ചെറിയ തുകയുടെ ഇൻഷുറൻസ് പരിരക്ഷയെ ബാങ്ക് നിക്ഷേപങ്ങൾക്കുള്ളു. നേരത്തെ അത് ഒരു ലക്ഷം രൂപയായിരുന്നു
ഇപ്പോൾ അത് 5 ലക്ഷം വരെയായി ഉയർത്തിയിട്ടുണ്ട്.
അതായതു നിങ്ങൾ എത്ര തുക ബാങ്കിൽ നിക്ഷേപിച്ചാലും ആ ബാങ്ക് തകർന്നാൽ നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി തുക 5 ലക്ഷം മാത്രമാണ്.
ഡെപ്പോസിറ് ഇൻഷുറൻസ് പദ്ധതിയുടെ പരിധി അഞ്ചു ലക്ഷം രൂപയായിരുന്നത് ഉയർത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ വലിയ മുഗണന കൊടുക്കുന്നതായി ധനകാര്യ വകുപ്പ് സെക്രട്ടറി എം നാഗരാജ് സൂചിപ്പിച്ചു.
ഒരു ബാങ്ക് തകർന്നാൽ ഡെപ്പോസിറ് ഇൻഷുറൻസ് ആൻറ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ പരിശോധിച്ച ശേഷം നിക്ഷേപകന് 5 ലക്ഷം രൂപ വരെ ക്ലെയിം 90 ദിവസത്തിനുള്ളിൽ നല്കാൻ കഴിയുന്നതാണ്.
ഇന്ത്യയിൽ ഉള്ള ഒരുവിധ എല്ലാ ബാങ്കുകളും ഒരു നിശ്ചിത തുക പ്രീമിയം ഇതിനായി അടയ്ക്കുന്നുണ്ട്.
എത്ര വലിയ നിക്ഷേപം ആയാലും 5 ലക്ഷം വരെ മാത്രമേ നഷ്ടപരിഹാരമായി കിട്ടുകയുള്ളു. ഈ ഈ പരിധി ഉയർത്താനാണ് കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിക്കുന്നത്.