ബാങ്ക് വായപ്കളുടെ പലിശനിരക്ക് കുറയാൻ സാധ്യത
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു വർഷത്തിൽ ആദ്യമായി റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ചിരുന്നു.
റിപ്പോ നിരക്ക് 0.25 കുറയുന്നതോടെ നിലവിലുള്ള പലതരം വായ്പകളുടെയും പലിശനിരക്കിൽ കുറവ് വരികയും മാസ അടവ് കുറയുകയും ചെയ്യും എന്നത് സാധരണക്കാർക്കു വലിയ ആശ്വാസമായി.
പുതിയ ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ധനനയ യോഗത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതു സാമ്പത്തിക വളർച്ചയ്ക്ക് വലിയതോതിൽ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർ ബി ഐ യുടെ മോണിറ്ററി പോളിസി കമ്മറ്റി ഏകകണ്ഠമായാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം എടുത്തത്.
രാജ്യത്തെ സാമ്ബത്തിക വളർച്ചയുടെ പിടിച്ചു നിർത്തുന്നതിനും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിനും ഉതകുന്നതാണ് പുതിയ നയം ഉപകാരപ്രദമാകുമെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണം.