ഇന്ത്യൻ റെയിൽവെയുടെ "സ്വാറെയിൽ" ആപ്പ് പ്ലേ സ്റ്റോറിൽ എത്തി.
റെയിൽവെയുടെ സേവനങ്ങൾ പലതും പലതരത്തിലുള്ള ആപ്പുകൾ വഴിയാണ് ഇതുവരെയും ലഭ്യമായിരുന്നു. എന്നാൽ ഈ സേവനങ്ങൾ എല്ലാം കൂടി ഒറ്റ അപ്പു വഴി ലഭ്യമാകുക എന്നത് ഒരു വലിയ അനുഗ്രഹമായിരിക്കും ഉപഭോക്താക്കൾക്ക്.
ഇന്ത്യൻ റെയിൽവേ നൽകുന്ന എല്ലാ സേവനങ്ങളും ഒരൊറ്റ ആപ് വഴി ലഭ്യമാകുന്നു എന്ന വാർത്ത ഒരുപാടു നാളായി കേട്ടുവരുന്നതാന്.
ഇപ്പോൾ ആ ലക്‌ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
സ്വാറെയിൽ എന്ന പേരിൽ റയിൽവെയുടെ എല്ലാവിധ സേവനങ്ങളും ഒന്നിച്ചാക്കി ഒറ്റ ആപ് നിർമിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ആപ് പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഈ ആപ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.