ഓ ടി ടി ഫ്ലാറ്റുഫോമുകളായ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാർ രണ്ടും ഒന്നിച്ചു ജിയോ ഹോട്ട്സ്റ്റാർ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
വയാകോം -18 , സ്റ്റാർ ഇന്ത്യ എന്നീ കമ്പനികളുടെ സഹകരണത്തിലാണ് കുറേക്കാലമായി കേട്ടുകൊണ്ടിരുന്ന ഈ ലയനം സാധ്യമായത്.
ജിയോ ഹോട്ട്സ്റ്റാർ ഇപ്പോൾ സൗജന്യമായിട്ടായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പിന്നീട് ഇത് വിവിധതരം പ്ലാനുകളിലേക്കു മാറ്റുന്നതായിരിക്കും.
ജിയോ ഹോട്ട്സ്റ്റാർ മൂന്നുതരം പ്ലാനുകളായിരിക്കും അവതരിപ്പിക്കുക. മൊബൈൽ മാത്രമായും, സൂപ്പർ പ്ലാൻ, പ്രീമിയം പ്ലാൻ എന്നിങ്ങനെയായിരിക്കുയും ആ 3 പ്ലാനുകൾ.
മൊബൈൽ ഫോണിൽ മാത്രം ഉപയോഗിക്കുന്നവർക്കായി മൂന്നു മാസത്തേക്ക് 149 രൂപയായിരിക്കും. അത് ഒരുവർഷത്തേക്കു എടുത്താൽ 499 രൂപ കൊടുത്താൽ മതി.
ടി വി, ലാപ്ടോപ്പ്, മൊബൈൽ എന്നിവയിൽ ഏതെങ്കിലും രണ്ടാന്നതിനുള്ളതാണ് സൂപ്പർ പ്ലാൻ. 299 രൂപയാണ് അതിനായി 3 മംസത്തെ വരിസംഖ്യ .ഒരു വർഷത്തേക്കയാൽ അതിനു 899 രൂപ കൊടുത്താൽ മതി.
പ്രീമിയം പ്ലാനിൽ നിങ്ങള്ക്ക് ടി വി, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയ നാല് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനു ഒരു മാസത്തേക്ക് 299 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയും നൽകിയാൽ മതി.
അങ്ങനെ എല്ലാംകൊണ്ടും ഒന്നിലധികം ഇന്റർനാഷണൽ സ്റ്റുഡിയോകളിൽ നിന്നുള്ള ഉള്ളടക്കം ഒറ്റ പ്ലാറ്റുഫോമിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക ഓ ടി ടി പ്ലാറ്റുഫോമായി മാറിയിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാർ.