സാധാരണക്കാർക്കും മനസിലാക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ രീതിയിൽ വളരെ ലളിതമായി സാമ്പത്തിക കാര്യങ്ങൾ അവതരിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷനുമായി റിസേർവ് ബാങ്ക്.
പുതിയ വിവരങ്ങൾ കാണാനും അറിയാനും വിശകലനം ചെയ്യാനും അതനുസരിച്ചു എളുപ്പത്തിൽ സാമ്പത്തിക കാര്യങ്ങൾ ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും ഈ അപ്പുകൊണ്ട് ഉപകരിക്കും.
ആർബിഐ ഡാറ്റ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പിൾ 11,000 ലധികം സാമ്പത്തിക കാര്യ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നാണ് അറിയുന്നത്.
ഇനി രാജ്യത്തെ സാമ്ബത്തിക വിവരങ്ങൾ ഒറ്റ ക്ലിക്കിൽ വിരൽത്തുമ്പിൽ അറിയാൻ സാധിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രാധാന്യം .
സാമ്പത്തിക കാര്യങ്ങൾ വിശകലനം ചെയ്യാനും ആവശ്യാർഥം സ്ഥിതിവിവര കണക്കുകൾ ഡൌൺലോഡ് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
ഇന്ത്യൻ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട എല്ലാത്തരം സ്ഥിതിവിവരക്കണക്കുകൾ വ്യക്തമായി സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് ഈ മൊബൈൽ ആപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ആൻഡ്രോയ്ഡ്, ആപ്പിൾ ഐഒഎസ് സ്റ്റോറുകളിലും പുതിയ ആപ് ഉടൻ ലഭ്യമാകും.