രാജ്യത്തെ വിവിധ ബാങ്കുകൾ അവരുടെ ചില വായ്പകളുടെ പലിശനിരക്ക് വെട്ടികുറച്ചിരിക്കുന്നു.
റിസേർവ് ബാങ്ക് വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായി വെട്ടികുറച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകളും തങ്ങളുടെ വായപ്കളുടെ നിരക്കും കുറയ്ക്കാൻ തുടങ്ങിയിരിക്കുന്നു.
ബാങ്കുകളിൽ പലതും തങ്ങളുടെ പലിശനിരക്കിൽ 0.15 മുത്ത് 0.25 ശതമാനം വരെ നിരക്കുകൾ കുറച്ചുതുടങ്ങിയതായാണ് അറിയാൻ കഴിയുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, യുകോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകളും കാരൂർ വൈശ്യ ബാങ്ക്, ആർ ബി എൽ എന്നി സ്വകര്യ ബാങ്കുകളും ആണ് നിലവിൽ പലിശ കുറിച്ചിരിക്കുന്നത്.
ഭാവന വായ്‌പ, എം എസ് എം ഇ തുടങ്ങിയ ചില വായപ്കൾക്കു മാത്രമാണ് ഇളവുകൾ ലഭിക്കുക.
പലിശ ഇളവുകളുടെ പൂർണവിവരം അതാതു ബാങ്കുകളിൽ നിന്ന് നേരിട്ടോ വെബ്സൈറ്റ് വഴിയോ അറിയാവുന്നതാണ്.