സാധാരണക്കാർക്കായി വോയിസ് കമാന്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ യു പി ഐ സേവന ദാതാവായ ഗൂഗിൾ പേ.
സ്‌ക്രീനിൽ ടൈപ്പ് ചെയ്യുകയോ സ്കാൻ ചെയ്യുകയോ അല്ലാതെ ഉപഭോക്താക്കൾക്ക് സംസാരത്തിലൂടെ യു പി ഐ പേയ്‌മെന്റുകൾ നടത്താൻ കഴിയുന്നതാണ് പുതിയ സംവിധാനം.
നിരക്ഷരരായ ഉപഭോക്താക്കൾക്കായി വോയിസ് കാമാന്റുകൾ വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം.
എഴുതാനും ടൈപ്പ് ചെയ്യാനും അറിയാത്ത സാധാരണക്കാരായ ഗ്രാമീണർക്കും അതുപോലുള്ളവർക്കും വോയിസ് കമാന്റ് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ എളുപ്പത്തിൽ മറ്റാരെയും ആശ്രയിക്കാതെ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കും. അതുവഴി തങ്ങളുടെ വിപണി സാന്നിദ്യം വർധിപ്പിക്കാനുമാണ് ഗൂഗിൾ പേ പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
വലിയ മത്സരം നിലനിൽക്കുന്ന യു പി ഐ ഡിജിറ്റൽ ഇടപാട് വിപണിയിൽ തങ്ങളുടെ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതിനും ഗ്രാമീണമേഖലയിൽ കൂടി കടന്നു ചെന്ന് സാധാരണക്കാരെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിലേക്ക് അടുപ്പിക്കാനുമാണ് ഗൂഗിൾ പേ ശ്രമിക്കുന്നത്.
നിലവിൽ സ്കാനർ, ഫോൺ നമ്പർ വഴിയാണ് ഗൂഗിൾ പേ ഇടപാടുകൾ നടത്താൻ സാധിക്കുന്നത്.
എ ഐ സംവിധാനം വഴിയാണ് പുതിയ ഫീച്ചർ വോയിസ് കമാന്റ് ഗൂഗിൾ പേ അവതരിപ്പിക്കുന്നത്.