ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില പവന് 65,000 രൂപയ്ക്കു മുകളിലേക്ക് കുതിച്ചിരിക്കുന്നു.
സാധാരണക്കാർക്ക് സ്വർണം അപ്രാപ്യമാകുന്ന ലക്ഷണമാണ് കാണുന്നത്. സ്വർണ വിലയിലെ കുത്തിപ്പുകാണുമ്പോൾ ഇത് അക്ഷരാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നതാണ് ഇതാണ് എന്ന് തോന്നും..
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇപ്പോൾ 8,200 രൂപയ്ക്കു മുകളിലെത്തിയിരിക്കുന്നു.
സ്വർണവിലയിൽ ദിനപ്രതിയുള്ള വർദ്ധനവ് കാര്യമായി ബാധിക്കുന്നതു വിവാഹ കമ്പോളത്തിലാണ് . റോക്കറ്റ് പോലെ കുതിക്കുന്ന സ്വർണ വില കേൾക്കുമ്പോൾ വധുവിന്റെ വീട്ടുകാരുടെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്.
ഒരു ഗ്രാമിന് പതിനായിരം രൂപ എന്നതു വളരെ വിദൂരമല്ല എന്നാണ് നിലവിലുള്ള സ്വർണവിലയുടെ പോക്ക് കാണുമ്പോൾ തോന്നുന്നത്. കെട്ടുപ്രായമായ പെൺകുട്ടികളുള്ളവരുടെയും, വിഹാഹം നിശ്ചയിച്ച പെൺകുട്ടികളുടെയും മാതാപിതാക്കളെ ഇത് വല്ലാതെയാണ് അലട്ടുന്നത്.
നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ സ്വർണവില കുറയുമെന്ന ചിന്ത ഉപേക്ഷിക്കുകയാണ് നല്ലതെന്നാണ് എല്ലാവരും പറയുന്നത്.
സ്വർണ വിലയിലെ കുതിപ്പ് ആഭ്യന്തര വിപണിയിൽ സ്വർണവില്പനയിൽ കുറവാണു രേഖപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലെ ഉല്സവ സീസൻ ആയിട്ടും മുൻവർഷങ്ങളെ അപേക്ഷിച്ചു വില്പന കുറവാണെന്നാണ് പറയപ്പെടുന്നത്.
രൂപയുടെ മൂല്യത്തകർച്ച സ്വർണവിലയുടെ വർധനക്ക് കാരണമായി പറയപ്പെടുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ വ്യാപാര വിപണിയിലെ പുതിയ ആശങ്കകളും സ്വർണവിലയെ ബാധിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിൽ ഭൂരിഭാഗവും ചെന്നെത്തുന്നത് കേരളത്തിലും. മലയാളികളുടെ സ്വർണ പ്രേമം വളരെ പ്രസിദ്ധമാണല്ലോ.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇനി അടുത്തെങ്ങും ഒരു തിരിച്ചുപോക്ക് ഇല്ലാത്ത വിധത്തിലാണ് ഇപ്പോൾ സ്വർണം കുതിക്കുന്നത്.