രാജ്യത്ത് സ്വർണത്തിന്റെ വില പവന് 66000 രൂപയിലേക്കു എത്തിയിരിക്കുന്നു.
22 കാരറ്റ് സ്വർണത്തിനു കേരളത്തിൽ ഇന്നത്തെ വില ഗ്രാമിന് 8,250 രൂപയും, 24 കാരറ്റ് ഗ്രാമിന് 9,000 യും ആയിട്ടാണ് വില്പന നടക്കുന്നത്.
പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് രാജ്യത്ത് സ്വർണ വില കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്.
റെക്കോർഡുകൾ ഓരോന്നായി തിരുത്തികുറിച്ചുകൊണ്ട് സ്വർണം സാധാരണക്കാർക്ക് കയ്യെത്താവുന്ന ദൂരത്തിനു അപ്പുറത്തേക്ക് പറക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജനുവരി അവസാനവാരം 60,000 രൂപയായിരുന്ന ഒരു പവന്റെ വില മാർച്ച് പകുതി കഴിഞ്ഞപ്പോഴേക്കും 6000 രൂപ കൂടി ഇന്ന് 66,000 രൂപയിലെത്തിനിൽക്കുന്നു .
ആഗോളവിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇന്ത്യയിലും സ്വർണവില ഉയരുന്നത്.
വരും ദിവസങ്ങളിൽ വില വീണ്ടും ഉയരാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് വിദഗ്‌ധരുടെ അനുമാനം.