രാജ്യത്തെ വാഹന വില്പനയിൽ ഫെബ്രുവരി മാസത്തിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു.
മുൻ മാസങ്ങളെ അപേക്ഷിച്ചു 7 ശതമാനത്തിന്റെ വില്പന മാന്ദ്യമാണ് രാജ്യത്തു ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുക സൂചിപ്പിക്കുന്നത്.
എല്ലാത്തരം വാഹനങ്ങളുടെയും വിൽപനയിൽ വില്പനയിടിവ് ഉണ്ടായിട്ടുണ്ട്.
കാർ വിപണിയിൽ കഴിഞ്ഞ മാസം 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുചക്ര വാഹന വിപണിയിൽ ഫെബുവരി മാസത്തിൽ 6 ശതമാനത്തിന്റെ വില്പന കുറവാണു ഉണ്ടായിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലർസ് അസോസിയേഷൻ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.