ഇന്ത്യൻ ഇലക്ടോണിക് വിപണി ചൈനീസ് ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കാലം അവസാനിക്കുന്നു.
അതെ. ഇന്ത്യ ഇനി ഇലക്രോണിക് ഉത്പന്നങ്ങൾ ചൈനയിലേക്ക് കയറ്റുമതി നടത്തി തുടങ്ങി.
കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്.
ഇന്ത്യയ്ക്ക് ഈ സുവർണാവസരം ഉണ്ടാക്കാൻ സഹായിച്ചത് ആപ്പിൾ കമ്പനിയാണ്.
നേരത്തെ ആപ്പിൾ ഉത്പന്നങ്ങളുടെ പാർട്സുകൾ ചൈനയിൽ നിർമിച്ചു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു അസംബിൾ ചെയ്തായിരുന്നു ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചിരുന്നത്.
എന്നാൽ ആപ്പിൾ ഇന്ത്യയിൽ സ്വന്തമായി ഉല്പാദന യൂണിറ്റുകൾ വലിയതോതിൽ ആരംഭിച്ചതും അവിടെ ആവശ്യത്തിലേറെ ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞതും ആണ് ഈ വലിയ നേട്ടത്തിന് കാരണം.
ആപ്പിൾ ഐ ഫോൺ, ആപ്പിൾ മാക്‌ബുക്ക്, ആപ്പിൾ വാച്ച്, എയർ പോഡ് തുടങ്ങിയ ഉത്പന്നങ്ങളുടെ ഘടകങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
വരുന്ന 5-6 വർഷത്തിനുള്ളിൽ വൻതോതിലുള്ള ഇലക്ടോണിക് ഇലക്ടോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി നടത്താൻ ഇന്ത്യക്കു കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്.